Join News @ Iritty Whats App Group

യുഎഇയില്‍ തട്ടിപ്പ് നടത്തിയ കണ്ണൂര്‍ സ്വദേശിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങിയെന്ന് എക്സ്ട്രീം ഇന്റർനാഷനല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടൻസി

യുഎഇയില്‍ തട്ടിപ്പ് നടത്തിയ കണ്ണൂര്‍ സ്വദേശിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങിയെന്ന് എക്സ്ട്രീം ഇന്റർനാഷനല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടൻസി


ണ്ണൂർ: യുഎഇയില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതിന് സ്റ്റീല്‍ വ്യവസായിയും കണ്ണൂർ സ്വദേശിയുമായ കെ.പി. സജിത്തിനെതിരെ പണം നഷ്ടപ്പെട്ടവർ നല്‍കിയ പരാതിയില്‍ നിയമനടപടികള്‍ നടന്നുവരികയാണെന്ന് എക്സ്ട്രീം ഇന്റർനാഷനല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടൻസി പവർ അറ്റോണമി ഹോള്‍ഡർ പ്രിൻസ് സുബ്രഹ്മണ്യൻ പത്രസമ്മേളനത്തില്‍ പറഞ്ഞു.


കണ്ണൂർ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് ഉത്തരവ് പ്രകാരം കെ.പി. സജിത്തിന്റെ ഉടമസ്ഥതയിലുള്ള പതിനൊന്നിലധികം ഭൂമികളും വീടുകളും കെട്ടിടങ്ങളും ഒരുമിച്ചു അറ്റാച്ച്‌ ചെയ്തിട്ടുണ്ട്.

കെ.പി. സജിത്ത് സാമ്ബത്തിക തട്ടിപ്പ് നടത്തിയ യുഎഇയിലെ വ്യവസായ സംരഭകരുടെ പരാതിയിലാണ് നടപടി. യുഎഇയില്‍ 200 ഓളം കോടിയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ശേഷം കെ.പി. സജിത്ത് നാട്ടിലേക്ക് കടക്കുകയായിരുന്നു.

യുഎഇയില്‍ നടന്ന കുറ്റകൃത്യം ഇന്ത്യയിലെ കോടതികള്‍ പരിഗണിക്കില്ലെന്ന വിശ്വാസത്തിലാണ് സജിത്ത് തട്ടിപ്പ് നടത്തിയത്. യുഎഇയിലെ തട്ടിപ്പു വഴി നാട്ടില്‍ വാങ്ങിക്കൂട്ടിയ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ നിയമവിധേയമായി അറ്റാച്ച്‌ ചെയ്തു കൊണ്ടിരിക്കുകയാണെന്നും പ്രിൻസ് സുബ്രഹ്മണ്യൻ പത്രസമ്മേളനത്തില്‍ പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group