Join News @ Iritty Whats App Group

വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ


കാസർ‌കോട്: കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സം​ഗീതപരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികളുൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബേക്കൽ ബീച്ച് ഫെസ്റ്റ് നടന്നുവരികയാണ്. ഇന്ന് രാത്രി എട്ട് മണിക്കാണ് വേടന്‍റെ സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഒന്നരമണിക്കൂര്‍ വൈകിയാണ് പരിപാടി ആരംഭിച്ചത്. ഈ സമയത്തിനകം തന്നെ നിരവധി ആളുകള്‍ ഇങ്ങോട്ടേക്ക് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം. മുന്നിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അവരുടെ പരിക്ക് സാരമുള്ളതല്ല.

അതിനിടെ പരിപാടിക്ക് സമീപം റെയിൽവേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി. ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ (19) ആണ് മരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group