പരീക്ഷയെഴുതാന്‍ രാവിലെ യൂണിഫോമിൽ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി, വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക
കോഴിക്കോട്:പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ചമല്‍ കേളാംകുന്ന് താമസിക്കുന്ന കണ്ണന്‍കുന്ന് സെലീനയുടെ മകന്‍ മുഹമ്മദ് സെഫാനെ(13)യാണ് കാണാതായത്. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ് സെഫാന്‍. രാവിലെ പരീക്ഷയെഴുതാനായി സ്‌കൂള്‍ യൂണിഫോമില്‍ പുറപ്പെട്ട വിദ്യാര്‍ത്ഥി ക്ലാസില്‍ എത്തിയിട്ടില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
വിവരം ലഭിക്കുന്നവര്‍ അറിയിക്കുക
സെഫാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന മൊബൈല്‍ നമ്പറിലോ പോലീസിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. <strong>9526613414, 9746728390.
إرسال تعليق