പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി; മുദ്രാവാക്യം വിളികളോടെ സ്വീകരണം, പാർട്ടിക്ക് തിരിച്ചടി
പാലക്കാട്:പാലക്കാട് നടക്കുന്ന സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി. നൂറുകണക്കിന് പേർ മുദ്രാവാക്യം വിളികളോടെയാണ് പികെ ശശിയെ സ്വീകരിച്ചത്. കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയോടെ പികെ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമെന്നാണ് റിപ്പോർട്ട്
إرسال تعليق