Join News @ Iritty Whats App Group

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത




ദില്ലി: രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ ഉന്നാവ് പീഡന കേസിലെ അതിജീവിത. സെൻ ഗാറിൽ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു. കേസില്‍ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതീജീവിതയുടെ മാതാവ് പ്രതികരിച്ചിരുന്നു. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അതീജീവിതയുടെ മാതാവ് പറഞ്ഞു. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടുംതണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്. അതിജീവിതയേയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണുണ്ടായത്. പിന്നീട് ഇവരെ ദില്ലിയിലെ വീട്ടിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group