മമ്ബറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ഏജന്‍റിനും ക്രൂരമര്‍ദനം; മുഖംമൂടി ധരിച്ചെത്തിയ സംഘം റോഡിലേക്ക് വലിച്ചിഴച്ച ശേഷം ആക്രമിച്ചു, സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്
കണ്ണൂര്‍: മമ്ബറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും ക്രൂരമർദനം. കണ്ണൂര്‍ മമ്ബറത്ത് ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാര്‍ക്കും അതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും സിപിഎമ്മിന്‍റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന തരത്തിലുള്ള പരാതികള്‍ ഉയർന്നുവന്നിരുന്നു. അത് സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മമ്ബറത്ത് നടന്ന ഈ സംഭവം.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീന ടി, പോളിംഗ് ഏജന്‍റായ നരേന്ദ്രബാബു എന്നിവരെയാണ് മുഖംമൂടി സംഘം മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നരേന്ദ്ര ബാബു ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. ഇവിടെ സ്ഥാനാർത്ഥിയും എത്തിച്ചേർന്നിരുന്നു. ഈ സമയത്താണ് അക്രമി സംഘം മുഖംമൂടി ധരിച്ച് അവിടെയെത്തിയത്. തുടർന്ന് സ്ത്രീകളോട് മാറിനില്‍ക്കാൻ ആവശ്യപ്പെട്ട ഇവര്‍ നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദിച്ചു. മാത്രമല്ല ജനസേവ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന കംപ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചു. തുടർന്ന് നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. ജീവനക്കാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. ഇവർ ബഹളം വെച്ചത് കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്. ആളുകള്‍ ഇങ്ങോട്ടേക്ക് ഓടിയെത്തിയതോടെ അക്രമി സംഘം സ്ഥലത്ത് നിന്നും രക്ഷപെടുകയും ചെയ്തു. സ്ഥാനാർത്ഥി ഷീനയെയും അക്രമി സംഘം മർദിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
إرسال تعليق