കള്ളനോട്ട് കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ആറു വർഷത്തിന് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ
കണ്ണൂർ: കള്ളനോട്ടു കേസിൽ ഒളിവിൽ പോയി ഗൾഫിലേക്ക് കടന്ന പ്രതിയെ ആറു വർഷത്തിനു ശേഷം വിമാനതാവളത്തിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റി കുറുവ സ്വദേശി എ.ജെ. മൻസിലിൽ പുതിയ പുരയിൽ അജ്മലിനെ (42)യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരും സംഘവും അറസ്റ്റു ചെയ്തത്. 2005 സപ്തംബർ 15 ന്
ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത
കള്ളനോട്ട് കേസിലെ പ്രതിയായ അജ്മൽ വിചാരണക്കിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു.
തുടർന്ന് കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയായിരുന്നുക്രൈം ബ്രാഞ്ച് സംഘത്തിൽ എ എസ് ഐ.രാമകൃഷ്ണൻ, സുധീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിനോജ്, എന്നിവരും ഉണ്ടായിരുന്നു
إرسال تعليق