Join News @ Iritty Whats App Group

തദ്ദേശ തിരഞ്ഞെടുപ്പ്‌; ഇരിട്ടി സബ്ഡിവിഷന് കീഴിൽ 56 പ്രശ്നസാധ്യതാ ബൂത്തുകൾ

തദ്ദേശ തിരഞ്ഞെടുപ്പ്‌; ഇരിട്ടി സബ്ഡിവിഷന് കീഴിൽ 56 പ്രശ്നസാധ്യതാ ബൂത്തുകൾ


ഇരിട്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിട്ടി സബ്ഡിവിഷനിൽ ഉൾപ്പെട്ട 170 ബൂത്തുകളിൽ മൂന്നിലൊന്ന് ബൂത്തുകളും പ്രശ്നസാധ്യതാ ബൂത്തുകളെന്ന് പോലീസ് റിപ്പോർട്ട്. 100 കെട്ടിടങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ഇത്രയും ബൂത്തുകളിൽ 25 ബൂത്തുകൾ അതീവ പ്രശ്‌ന സാധ്യത ഉള്ളതും 10 ബൂത്തുകൾ പ്രശ്‌ന സാധ്യത ഉള്ളതും 21 ബുത്തുകൾ മാവോയിസ്‌റ്റ് ഭീഷണിയുള്ളവയുമാണെന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസ് തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ സൂചിപ്പിക്കുന്നത്.


സബ് ഡിവിഷനിൽ വിവിധ തലങ്ങളിൽ സംഘർഷ സാധ്യത നിരീക്ഷിക്കുന്ന ബൂത്തുകൾ തദ്ദേശ സ്‌ഥാപനം, പോളിങ് സ്‌റ്റേഷന്റെ പേര് എന്ന ക്രമത്തിൽ. 
അതീവ പ്രശ്‌ന സാധ്യത: ഇരിട്ടി നഗരസഭ - എടക്കാനം എൽപി സ്‌കൂൾ, ഇരിട്ടി എംജി കോളജ്, കീഴൂർ വാഴുന്നവർസ് യുപി സ്‌കൂൾ, പയഞ്ചേരി എൽപി സ്‌കൂൾ, മീത്തലെ പുന്നാട് യുപി സ്കൂൾ, പുന്നാട് എൽപി സ്‌കൂൾ.


പായം - വട്ട്യറ എയ്‌ഡഡ് എൽപി സ്‌കൂൾ, ഇരിക്കൂർ - റഹ്‌മാനിയ ഓർഫനേജ് എഎൽപി സ്‌കൂൾ, കമാലിയ മദ്രസ എയുപി സ്‌കൂൾ, പടിയൂർ - ആലത്തുപറമ്പ് എൽഡർലി കെയർ സെന്റർ, കല്യാട് എയുപി സ്‌കൂൾ, ഊരത്തൂർ എഎൽപി സ്‌കൂൾ, ഉളിക്കൽ - അറബി സെൻ്റ് ജോസഫ് യുപി സ്‌കൂൾ, പെരുമ്പള്ളി ഗവ. എൽപി സ്‌കൂൾ, ആറളം - വീർപ്പാട് വേൾഡ് വിഷൻ കമ്യൂണിറ്റി ഹാൾ.


പ്രശ്‌ന സാധ്യത: ഇരിട്ടി നഗരസഭ - പുഷ്പാരം ഐടിസി, വികാസ്‌നഗർ സിറാജുൽ ഇസ്‌ലാം മദ്രസ, കടത്തുംകടവ് സെൻ് ജോൺ ബാപ്റ്റിസ്‌റ്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, ഇരിക്കൂർ - പട്ടുവം വാണിവിലാസം എഎൽപി സ്‌കൂൾ, പടിയൂർ - കരവൂർ എസ്‌ടി ബദൽ സ്‌കൂൾ, ഉളിക്കൽ പരിക്കളം ശാരദാവിലാസം യുപി സ്‌കൂൾ, ആറളം - എടവേലി ഗവ. എൽപി സ്‌കൂൾ.


മാവോയിസ്റ്റ‌് ഭീഷണി ബൂത്തുകൾ: അയ്യൻകുന്ന് - കച്ചേരിക്കടവ് സെൻ്റ് ജോർജ് യുപി സ്‌കൂൾ, പാലത്തുംകടവ് സെൻ്റ് ജോസഫ് എൽപി സ്‌കൂൾ, ഉളിക്കൽ - മാട്ടറ കാരിസ് യുപി സ്‌കൂൾ, എംജിഎൽസി കാലാങ്കി, പേരട്ട സെൻ്റ് ആൻ്റണീസ് യുപി സ്‌കൂൾ, തൊട്ടിപ്പാലം നൂറുൽ ഹുദാ മദ്രസ, അയ്യൻകുന്ന് - രണ്ടാംകടവ് സെൻ്റ് ജോസഫ് എൽപി സ്‌കൂൾ, ഉരുപ്പുംകുറ്റി കാറ്റിഹിസം സെൻ്റർ, എടപ്പുഴ സെൻ്റ് ജോസഫ് എൽപി സ്‌കൂൾ, ആറളം - മാങ്ങോട് നിർമല എൽപി സ്‌കൂൾ, കോഴിയോട് അങ്കണവാടി, പരിപ്പുതോട് നവജീവൻ മാതൃകാ ഗ്രാമ ശിശുമന്ദിരം, പാലക്കുന്ന് അങ്കണവാടി, ആറളം ഫാം ബ്ലോക്ക് 10 കമ്യൂണിറ്റി ഹാൾ.
മുഴക്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 80 ശതമാനം ബൂത്തുകളും പ്രശ്‌നസാധ്യത ഉള്ളതായാണ് പട്ടിക തയാറാക്കിയിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group