വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം: കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം
കണ്ണൂർ: വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 15 മുതൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഉപവാസ സത്യഗ്രഹത്തിന്റെ ഭാഗമായി കണ്ണൂരിലും 50 മണിക്കൂർ ഉപവാസം നടക്കും.
കർഷക സംഘടനാ രംഗത്ത് ദീർഘകാല പ്രവർത്തനപാരമ്പര്യമുള്ള കിസാൻ ജോസാണ് 50 മണിക്കൂർ ഉപവസിക്കുന്നത്.നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഉപവാസം കണ്ണൂർ അമൃതാന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല ഗാന്ധി സെന്റിനറി സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിക്കും.
വിവിധ കർഷക സംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക സംഘടനാനേതാക്കളും അഭിവാദ്യമർപ്പിക്കും. 19 ന് വൈകുന്നേരം അഞ്ചിന് 50 മണിക്കൂർ ഉപവാസം സമാപിക്കും.സമാപന സമ്മേളനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
إرسال تعليق