Join News @ Iritty Whats App Group

കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു


കൊച്ചി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം. മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്ര പ്രിയ(19)യെ ആണ് കൊല്ലപ്പെട്ട നിലയിൽ ഇന്ന് കണ്ടെത്തിയത്. സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിൽ ഗ്രൗണ്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. ഇതിനെ തുടർന്ന് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാണ് മരണ കാരണം വ്യക്തമാവുകയുളളൂ. അതേസമയം, ആത്മഹത്യയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതും നിർണായകമാകും

Post a Comment

أحدث أقدم
Join Our Whats App Group