Join News @ Iritty Whats App Group

19 കാരിയെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ചായക്കടക്കാരൻ, സംഭവം ബെംഗളൂരുവിൽ

19 കാരിയെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ചായക്കടക്കാരൻ, സംഭവം ബെംഗളൂരുവിൽ


ബെംഗളൂരു: ബെംഗളൂരു ബസവേശ്വര നഗറിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. അന്പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസവേശ്വര നഗറിൽ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഗീതയുടെ പത്തൊന്പതുകാരിയായ മകളെ വിവാഹം ചെയ്ത് നൽകണമെന്ന് മുത്തു ആവശ്യപ്പെട്ടിരുന്നു. യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു ഗീത ഈ ആവശ്യം നിരസിച്ചു. ഇതിനുശേഷവും ശല്യം തുടർന്ന് മുത്തു ഇന്നലെ രാത്രി ഗീതയെ ആക്രമിക്കുകയായിരുന്നു.

ഗീതയെ വഴിയിൽ തടഞ്ഞ് മുത്ത ഇവരുടെ തലയിലൂടെ പെട്രൊളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ബസവേശ്വര നഗർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ച മറ്റൊരു യുവതിയെ നടുറോഡിൽ മറ്റൊരു യുവാവ് അപമാനിക്കുന്ന ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ട നവീൻകുമാർ എന്ന യുവാവാണ് ജ്ഞാനഭാരതി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ റോഡിൽ സംസാരിച്ച് നിൽക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ചത്. മറ്റൊരു പെൺകുട്ടിക്കൊപ്പം യുവതി സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെയായിരുന്നു സംഭവം. യുവതിയുടെ വസ്ത്രങ്ങൾ നവീൻ വലിച്ചുകീറി. പിന്നാലെ യുവതി നൽകിയ പരാതിയിൽ കേസെടുത്ത ജ്ഞാനഭാരതി പൊലീസ് നവീൻകുമാറിനെ അറസ്റ്റ് ചെയ്തു

Post a Comment

أحدث أقدم
Join Our Whats App Group