കോട്ടയം മെഡിക്കല്‍ കോളജ് 18-ാം വാര്‍ഡിലെ ടൈലുകള്‍ രാത്രി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി രോഗികളും കൂട്ടിരിപ്പുകാരും: വാര്‍ഡ് അടച്ചു
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 18ാ വാര്‍ഡിലെ ടൈലുകള്‍ രാത്രി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡിന്റെ തറയില്‍ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ഇതോടെ വാര്‍ഡിലുണ്ടായിരുന്ന രോഗികള്‍ പരിഭ്രാന്തരായി. ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി.
ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. 18-ാം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. 18-ാം വാര്‍ഡിലെ രോഗികളെ പിന്നീട് പുതിയ കാഷ്വല്‍റ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ വാര്‍ഡുകളിലേക്ക് മാറ്റി.
പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ ഉടന്‍ തന്നെ മാറ്റാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് രോഗികളെ ഭപ്പാടിലാക്കിയ പൊട്ടിത്തെറി ഉണ്ടായത്. അതേസമയം കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവര്‍ സ്ഥലത്തെ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്.
ഇവിടെ 1975 കാലഘട്ടത്തില്‍ നിര്‍മിച്ച മൂന്നു കെട്ടിടങ്ങളില്‍ ഒന്നാണ് ഒപി ബ്ലോക്ക്. ഇതിനൊപ്പം നിര്‍മിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാള്‍ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്. ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നല്‍കി. 18ാം വാര്‍ഡ് പൂര്‍ണമായും അടച്ചു.
إرسال تعليق