Join News @ Iritty Whats App Group

ദില്ലി കലാപകേസിൽ ഉമർ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ഈ മാസം 16 മുതൽ 29 വരെ ജാമ്യം

ദില്ലി കലാപകേസിൽ ഉമർ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ഈ മാസം 16 മുതൽ 29 വരെ ജാമ്യം


ദില്ലി: ദില്ലി കലാപകേസിൽ ഉമർ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഈമാസം 16 മുതൽ 29 വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണരുതെന്നും വീട്ടിലും വിവാഹ ചടങ്ങു നടക്കുന്നിടത്തും മാത്രം പോകണമെന്നുമുള്ള നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. 2020 സപ്റ്റംബറിൽ അറസ്റ്റിലായ ഉമർ ഖാലിദ് അഞ്ച് വർഷത്തിലധികമായി ജെയിലിലാണ്. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷയിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പറയാൻ മാറ്റിയിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group