Join News @ Iritty Whats App Group

ഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആശങ്ക വേണ്ടെന്ന് അധികൃതർ


ഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആശങ്ക വേണ്ടെന്ന് അധികൃതർ


ഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്നു പറക്കാൻ ഇടയുണ്ടെന്നും ഇതിൽ ആശങ്കവേണ്ടെന്നും അധികൃതർ. ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിമാന സർവേയുടെ ഭാഗമായാണ് ഇത് നടക്കുക. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും സർവേ നടത്തുക. ഈ
ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ഇവർ
അറിയിക്കുന്നത് .

Post a Comment

أحدث أقدم
Join Our Whats App Group