Join News @ Iritty Whats App Group

ഇന്ന് കേരളപ്പിറവി ദിനത്തിൽ ആശ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സമര പ്രതിജ്ഞാ റാലി നടത്തും; രാഷ്‌ടീയ നേതാക്കൾ പങ്കെടുക്കും

തിരുവനന്തപുരം: രാപ്പകൽ സമരം അവസാനിപ്പിച്ച ആശ പ്രവർത്തകർ ഇന്ന് കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമര പ്രതിജ്ഞാ റാലി നടത്തും. രാവിലെ 11 ന് പ്രതിപക്ഷ നേതാവ് സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്യും. ആശമാർ സമര പ്രതിജ്ഞയെടുക്കും. സാമൂഹ്യ, സാംസ്കാരിക, രാഷ്‌ടീയ നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group