Join News @ Iritty Whats App Group

ഡല്‍ഹി സ്‌ഫോടനം; അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതല യോഗം ചേരും, അന്വേഷണം പുരോഗമിക്കുന്നു

ഡല്‍ഹി സ്‌ഫോടനം; അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതല യോഗം ചേരും, അന്വേഷണം പുരോഗമിക്കുന്നു


രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതല യോഗം ചേരും. സംഭവത്തിൽ അന്വേഷണം അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തില്‍ 13 പേർ മരിച്ചതായാണ് വിവരം. ഇതിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലടക്കം രാത്രി വ്യാപക പരിശോധന നടത്തുന്നുണ്ട്.

എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടകവസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി.

സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. അന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനകളുടെയും തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം സുരക്ഷ വര്‍ധിപ്പിക്കുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group