തളിപ്പറമ്ബ് :കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിർ എന്നയാളുടെ മകൻ ആമിഷ് അലനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
കുറുമാത്തൂരിലാണ് സംഭവം . കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് അമ്മയുടെ പ്രതികരണം. കുഞ്ഞ് കിണറ്റില്‍ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നിലയിലായതിനാല്‍ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق