Join News @ Iritty Whats App Group

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്ഘാടനം

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്ഘാടനം


രിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്‌ഘാടനം നടൻ സുർജിത്ത് പുരോഹിത് നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യൂണിയൻ ചെയർമാൻ കെ.മുഹമ്മദ് ഷമീം അദ്ധ്യക്ഷത വഹിച്ചു.

ഗായകൻ നവാഫ് എൻ.എസ്.ആർ മുഖ്യാതിഥി ആയിരുന്നു. ഇരിട്ടി എഡ്യുക്കേഷണല്‍ സൊസൈറ്റി സിക്രട്ടറി കെ.വത്സരാജ്, പി.ടി.എ പ്രസിഡന്റ് കെ.പി.മുരളീധരൻ, വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച്‌ പി.പ്രിയങ്ക, സി ഗീത, ഡോ.കെ.ആർ.രഹിൻ, ഡോ.സി.കെ. മഞ്ജു, ജൂനിയർ സൂപ്രണ്ട് എം.ജെ.മിനി ജോണ്‍, പി.ശ്രീനന്ദ, ബി.അനുനന്ദ, കോളേജ് യൂണിയൻ അഡ്വൈസർ ഡോ.പി.കെ.രേഷ്മ, വിസ്മയ വിവേക് എന്നിവർ പ്രസംഗിച്ചു.. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പ്രിൻസിപ്പാള്‍ ഡോ.ആർ.സ്വരൂപ ചടങ്ങില്‍ വെച്ച്‌ അദ്ധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group