Join News @ Iritty Whats App Group

വിവാദമായ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച; ആദ്യമായി പ്രതികരിച്ച് ഇപി ജയരാജൻ, 'കണ്ടത് അഞ്ചു മിനുട്ട് മാത്രം'

വിവാദമായ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച; ആദ്യമായി പ്രതികരിച്ച് ഇപി ജയരാജൻ, 'കണ്ടത് അഞ്ചു മിനുട്ട് മാത്രം'


ദുബായ്: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മനസു തുറന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രമാണെന്നും കുറെ മുൻപ് നടന്ന സംഭവം വിവാദമായത്ത് തെരഞ്ഞെടുപ്പ് സമയത്താണെന്നും ഇപി ജയരാജൻ പറഞ്ഞു. പ്രകാശ് ജാവദേക്കറിനെ കണ്ട കാര്യം നേരത്ത വിവാദമായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഇതിന് വിശദീകരണവുമായി ഇപി തന്നെ രം​ഗത്തെത്തുന്നത്. ദുബായിൽ നടത്തിയ മീറ്റ് ദി പ്രെസ്സിലാണ് ആത്മകഥ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ഇപി ജയരാജൻ മനസ്സുതുറന്നത്.

തന്റെ ആദ്യ പുസ്തക വിവാദത്തിലും ഇപി പ്രതികരിച്ചു. അന്ന് പുസ്തകം പുറത്ത് ഇറങ്ങുന്നു എന്ന വാർത്ത ബോധപൂർവം ഉണ്ടാക്കിയതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിച്ചു. അവർക്ക് ഒന്നും പറയാനില്ലായിരുന്നു. അവർ ഖേദം പ്രകടിപ്പിച്ചു. ഞങ്ങൾ വിശാല മനസ്സുള്ളവരാണ്. അവരോട് തുടർ നടപടി സ്വീകരിച്ചില്ലെന്നും ആസൂത്രിത വിവാദമായിരുന്നുവെന്നും ഇപി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം സങ്കീർണമാണ്. ജനാധിപത്യ മതേതര വിശാല ഐക്യം വളരണം. തദ്ദേശ തെരഞ്ഞെടുപ്പ് - ഇടത് മുന്നണി വലിയ പ്രതീക്ഷയിലാണ്. നിലവിൽ ഉള്ളതിനേക്കാൾ ഭൂരിപക്ഷം നേടും. പിഎം ശ്രീ പദ്ധതിയിൽ സർക്കാർ സമീപനം ശരിയായ വശം ഇനിയും മാധ്യമങ്ങൾ മനസിലാക്കിയിട്ടില്ല. ബിജെപി അജണ്ട കേരളത്തിൽ നടപ്പാക്കില്ല. പിഎം ശ്രീയിൽ ഉയർന്ന മറ്റു ചർച്ചകൾ ഒഴിവാക്കേണ്ടിയിരുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കില്ല. കേരളത്തിൽ ആരോഗ്യ മേഖലയിൽ സിസ്റ്റം തകരാർ ഇല്ല. ഏതെങ്കിലും ഒരു ആശുപത്രിയിലെ കാര്യം വെച്ച് അങ്ങനെ പറയാമോ. കേരളത്തിൽ ഇനിയും ഭരണ തുടർച്ച ഉണ്ടാകും. ജനം ആഗ്രഹിക്കുന്നുണ്ട്. സർക്കാർ ചെയ്യുന്ന കാര്യങ്ങളോട് ജനം പ്രതികരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group