Join News @ Iritty Whats App Group

ശബരിമല സ്വർണക്കൊള്ള: കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കി, പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ വാങ്ങാൻ എസ്ഐടി

പത്തനംതിട്ട: ശബരിമലയിൽ നിന്നും കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകും. അതേസമയം, സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ നിന്നും നഷ്‌ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്ഐടി നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group