താമരശ്ശേരി: താമരശ്ശേരി ഫ്രഷ് കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നടത്തിയ ആസൂതരിത അക്രമമാണ് ഫ്രഷ് കട്ടിന് മുന്നിൽ നടന്നത്. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി ഐ ജി വ്യക്തമാക്കി. രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു.
മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായതെന്നും കർശനമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. റൂറൽ എസ് പി ബൈജു, താമരശ്ശേരി എസ് എച്ച് ഒ എന്നിവരടക്കം 16 ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ഡി ഐ ജി വിവരിച്ചു. റൂറൽ എസ് പി ബൈജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തര മേഖല ഐ ജി രാജ്പാൽ മീണക്കൊപ്പം താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോളാണ് യതീഷ് ചന്ദ്ര ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.
إرسال تعليق