തിരുവനന്തപുരം: പാവപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ എഴുപത് വയസിലധികം പ്രായമുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയിൽ കേരളം ഒപ്പു വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര വർഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാർക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാറിന് തോന്നിയതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പിഎം ശ്രീ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.</p><h2>അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്തും. ഇതിനിടെ ക്രെഡിറ്റ് മോദിക്ക് ആണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് എംബി രാജേഷ് പറഞ്ഞു. ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്, വിശദ മാർഗ്ഗരേഖ പുറത്തിറക്കിയതാണ്. അത് വായിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. സർക്കാർ നിഗൂഢമായി ചെയ്ത പദ്ധതിയല്ല ഇത് എന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
إرسال تعليق