സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൻ്റെ പുതിയ കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ചുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പാർട്ടിയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പുതിയ മന്ദിരം നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.
Post a Comment