Join News @ Iritty Whats App Group

കണ്ഠരര് രാജീവരരുടെ കൈവശമുള്ള ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക്

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരരുടെ കൈവശമുണ്ടായിരുന്ന പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകിയത്. 2017 ൽ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോഴാണ് പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെവാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നൽകിയിരുന്നു.

2017 ലാണ് പഴയ കോൺക്രീറ്റ് കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിച്ചത്. ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു. വിദഗ്ധ പരിശോധനക്കു ശേഷമായിക്കും വാജിവാഹനം തിരികെയെടുക്കുക. പ്രതിദിനം 90,000 തീർത്ഥാടകർക്ക് ദർശനം അനുവദിക്കാനും ബോർഡ് യോഗം തീരുമാനിച്ചു. 70,Ooo പേർക്ക് വെർച്ചൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാം. 20,0oo പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും അവസരമൊരുക്കും. നവംബർ 1 മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് ദേവസ്വം ബോ‍ഡ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group