Join News @ Iritty Whats App Group

മട്ടന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്.

മട്ടന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്.


കണ്ണൂർ:​മട്ടന്നൂർ ലിങ്ക്സ് മാളിന് മുൻപിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മുണ്ടോറപ്പൊയിൽ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. 

പരിക്കേറ്റ ദമ്പതികളിൽ ഒരാളെ മിംസ് ആശുപത്രിയിലും മറ്റൊരാളെ ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 
ഇതിൽ ഭാര്യയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. 

അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പരിസരത്തുണ്ടായിരുന്നവരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


Post a Comment

Previous Post Next Post
Join Our Whats App Group