Join News @ Iritty Whats App Group

സിപിഐ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ; പിഎം ശ്രീയിൽ പുനഃപരിശോധന, മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി; റിപ്പോർട്ട് വരുംവരെ ധാരണാപത്രം മരവിപ്പിക്കും

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രിവ്യൂ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എം ശ്രീ പദ്ധതി പഠിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്നും റിപ്പോർട്ട് വരുംവരെ ധാരണാപത്രം മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി സഭ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരാർ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പഠിക്കാൻ ഏഴംഗ ഉപസമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവെക്കും.

ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ ചെയ്യും. ഈ കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഏഴംഗങ്ങളുള്ള ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. വി ശിവന്‍കുട്ടി അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്,പി പ്രസാദ് , കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കും. ഇത് കേന്ദ്ര സര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കും – മുഖ്യമന്ത്രി വിശദമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group