കണ്ണൂർ: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നായ കടിച്ചു. മയ്യില്‍ കണ്ടക്കൈപ്പറമ്ബ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്ന ഏകപാത്രനാടകാവതരണത്തനിടെയാണ് സംഭവം.
"ഒരു ജനപ്രതിനിധിക്കും ഈ ഗതികേട് ഉണ്ടാവരുതെ..."; രാഹുല്‍ മാങ്കൂട്ടത്തില്‍ കെഎസ്‌ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തതില്‍ പ്രതിഷേധം ശക്തം
മൈക്കിലൂടെ നായയുടെ കുര ഉച്ചത്തില്‍ കേട്ടതോടെയാണ് തെരുവുനായ വേദിയിലേക്ക് ഓടിക്കയറി കലാകാരനെ ആക്രമിച്ചത്. നാടകത്തിനിടെ നായ കടിച്ചപ്പോള്‍ അത് നാടകത്തിൻ്റെ ഭാഗമാണെന്നാണ് കാണികള്‍ കരുതിയത്. പിന്നീട് തെരുവാനായയാണെന്ന് തിരിച്ചറിഞ്ഞതോടെ വായനശാല പ്രവർത്തകർ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാടകം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
Post a Comment