Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്


ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ അടക്കം രണ്ടുപേർക്കു പരിക്കേറ്റു. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവർ ചിത്രദുർഗ്ഗ സ്വദേശി രാകേഷ് ( 24) നെ ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനനസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ലോറി ഉടമ ജഗദീഷിന് നിസ്സാരപരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ മാക്കൂട്ടം- പെരുമ്പാടി ചുരത്തിൽ പോലീസ് ചെക്ക് പോസ്റ്റിനു് ഒരു കിലോമീറ്റർ മുകളിലായിട്ടായിരുന്നു അപകടം. ചിത്രദുർഗ്ഗായിൽ നിന്നും ആശുപത്രികളിലേക്കാവശ്യമായ സാധന സാമഗ്രികളുമായി കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി.

Post a Comment

Previous Post Next Post
Join Our Whats App Group