ഇരിട്ടി: ഇരിട്ടിക്കടുത്ത് വള്ള്യാട് ചെറുവോട് മേഖലയില്‍ പേപ്പട്ടി ആക്രമണത്തില്‍ റിട്ട.എസ്‌ഐക്കും നിരവധി വളർത്തു മൃഗങ്ങള്‍ക്കും കടിയേറ്റു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം.
റിട്ട.എസ്‌ഐ ധനഞ്ജയനാണ് കടിയേറ്റത്. കൈകാലുകള്‍ക്ക് കടിയേറ്റ ഇദ്ദേഹത്തെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
പ്രദേശത്തെ ഏഴ് വളർത്തുമൃഗങ്ങള്‍ക്ക് കടിയേറ്റതായാണ് പ്രാഥമിക വിവരം. പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്തെ നായക്ക് പേയിളകിയത് പ്രദേശത്തെ ഭീതിയിലാക്കുന്നുണ്ട്.
إرسال تعليق