Join News @ Iritty Whats App Group

ഇത് ശാശ്വത സമാധാനത്തിന് തയാറെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന, ഹമാസിന്‍റെ സമാധാന നീക്കത്തെ സ്വാഗതം ചെയ്ത് ട്രംപ്

വാഷിങ്ടൺ: ഹമാസിന്‍റെ സമാധാന നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണിതെന്ന് ട്രംപ് വ്യക്തമാക്കി. ഇത് ഗാസയുടെ മാത്രം കാര്യമല്ല, മിഡിൽ ഈസ്റ്റിലെ ശാശ്വത സമാധാനത്തിന്റെ ഭാഗമാണെന്നും ട്രംപ് പറഞ്ഞു. ഇസ്രയേൽ ഗാസയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം. ബന്ദികളെ മോചിപ്പിക്കുകയും വേണംമെന്നും അമേരിക്കൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ പലതും അം​ഗാകരിച്ച് ഹമാസ്

ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ച‍ച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. 

Post a Comment

أحدث أقدم
Join Our Whats App Group