Join News @ Iritty Whats App Group

ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം: യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. പൊലീസ് ലാത്തിവീശി.

കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം - ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു. പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തൃശ്ശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group