ഉളിക്കൽ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ
ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ വിഷയത്തെ തുടർന്ന്
പഞ്ചായത്തിലെ അഴിമതിഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ
ഡി എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും പ്രധിഷേധ ധർണയും
നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. ആർ.
സുജി അധ്യക്ഷത വഹിച്ചു. കെ. വി. സക്കീർ ഹുസൈൻ, കെ. ശ്രീധരൻ, കെ. ജി. ദിലീപ്,
അപ്പച്ചൻ കുമ്പുങ്കൽ, പ്രദീപൻ വലിയവീട്ടിൽ, ഇ. എസ്. സത്വൻ, കോമള ലക്ഷ്മണൻ,
പി. കെ. ശശി, പി. വി. ഉഷാദ്, ഉത്തമൻ കല്ലായി, ബാബു ഐസക്, പി. എ. നോബിൻ,
ഷൈമ ഷാജു തുടങ്ങിയവർ സംസാരിച്ചു
إرسال تعليق