തിരുവന്തപുരം: പുത്തൻ പ്രഖ്യാപനവുമായി കെഎസ്ആർടിസി. ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിളും പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങൾക്കും കെഎസ് ആർ ടി സിയുടെ പുക പരിശോധന കേന്ദ്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
പുത്തൻ പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ, കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും
News@Iritty
0
إرسال تعليق