കണ്ണൂർ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കുന്ന വനിത, പട്ടികവിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പില്‍ രണ്ടാം ദിനം 21 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടന്നു.
കല്ല്യാശ്ശേരി, കണ്ണൂർ, തളിപ്പറമ്ബ് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്റെ നേതൃത്വത്തില്‍ നടന്നത്.
സംവരണ വാർഡുകള്‍:
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് :
വനിത: വാർഡ് ഒന്ന് കോട്ടപ്പാലം, അഞ്ച് മഞ്ഞക്കുളം, ഒൻപത് മാങ്കടവ്, 10 കല്ലൂരി, 12 അരോളി ഹൈസ്‌കൂള്‍, 14 തുരുത്തി,15 പാപ്പിനിശ്ശേരി സെൻട്രല്‍, 17 അറത്തില്‍, 18 കാട്ടിലെപ്പള്ളി, 21 പൊടിക്കളം
പട്ടികജാതി വനിത: 20 ഇല്ലിപ്പുറം
പട്ടികജാതി: 22 പുതിയകാവ്
പട്ടുവം ഗ്രാമപഞ്ചായത്ത് :
വനിത: ഒന്ന് കാവുങ്കല്‍, രണ്ട് മുതുകുട, മൂന്ന് മാണുക്കര, നാല് മംഗലശ്ശേരി, ഏഴ് കയ്യം, എട്ട് അരിയില്‍, ഒൻപത് മുതലപ്പാറ
പട്ടികജാതി: 12 കൂത്താട്ട്
അഴീക്കോട് ഗ്രാമപഞ്ചായത്ത്:
വനിത: നാല് പള്ളിക്കുന്നുമ്ബ്രം, ആറ് മൈലാടത്തടം, ഏഴ് മോളോളം, ഒൻപത് ആറാംകോട്ടം, 13 പുന്നക്കപ്പാറ, 15 വായിപ്പറമ്ബ്, 16 കൊട്ടാരത്തുംപാറ, 17 വൻകുളത്തുവയല്‍, 18 മൂന്നുനിരത്ത്, 19 ഉപ്പായിച്ചാല്‍, 20 കാവുംചാല്‍, 23 പടിഞ്ഞാറേചാല്‍
പട്ടികജാതി: രണ്ട് കപ്പക്കടവ്
മാടായി ഗ്രാമപഞ്ചായത്ത് :
വനിത: നാല് വേങ്ങര ഈസ്റ്റ്, അഞ്ച് അടുത്തില, ആറ് കീയ്യച്ചാല്‍, എട്ട് പഴയങ്ങാടി ടൗണ്‍, 10 പഴയങ്ങാടി സൗത്ത്, 11 പുതിയങ്ങാടി വാടിക്കല്‍ കടവ്, 16 പുതിയങ്ങാടി സെന്റർ, 17 പുതിയങ്ങാടി പുതിയവളപ്പ്, 18 പുതിയങ്ങാടി ഇട്ടമ്മല്‍, 19 പുതിയങ്ങാടി ചൂട്ടാട്
പട്ടികജാതി വനിത: 15 പുതിയങ്ങാടി മഞ്ഞരവളപ്പ്
പട്ടികജാതി: മൂന്ന് വേങ്ങര നോർത്ത്
വളപട്ടണം ഗ്രാമപഞ്ചായത്ത്:
വനിത: അഞ്ച് കരിയില്‍, ഏഴ് ഹൈവേ, എട്ട് ഓള്‍ഡ് എൻഎച്ച്, 11 തങ്ങള്‍ വയല്‍, 12 മായിച്ചാൻ കുന്ന്, 13 ടൗണ്‍ വാർഡ്, 14 പാലോട്ട് വയല്‍
പട്ടികജാതി: 10 ഹൈസ്‌കൂള്‍
നാറാത്ത് ഗ്രാമപഞ്ചായത്ത് :
വനിത: രണ്ട് ചോയിച്ചേരി, ആറ് പള്ളേരി, ഏഴ് കൊറ്റാളി, 11 കണ്ണാടി പറമ്ബ്‌തെരു, 13 പുല്ലൂപ്പി വെസ്റ്റ്, 14 പാറപ്പുറം, 15 നിടുവാട്ട്, 16 കാക്കത്തുരുത്തി
പട്ടികജാതി വനിത: 18 കമ്ബില്‍
പട്ടികജാതി: മൂന്ന് ഓണപ്പറമ്ബ്
മാട്ടൂല്‍ ഗ്രാമപഞ്ചായത്ത്:
വനിത: രണ്ട് മുണ്ടപ്രം കാവിലെ പറമ്ബ്, ആറ് മാട്ടൂല്‍ പള്ളി പ്രദേശം, ഏഴ് മടക്കര നോർത്ത്, എട്ട് മടക്കര ഈസ്റ്റ്, ഒൻപത് മടക്കര വെസ്റ്റ്, 12 മാട്ടൂല്‍ സൗത്ത് ചാല്‍, 13 മാട്ടൂല്‍ തങ്ങളെ പള്ളിച്ചാല്‍, 14 ഒളിയങ്കര കോല്‍ക്കാരൻ ചാല്‍, 16 സിദ്ധിഖാബാദ് ചാല്‍, 18 വേദാമ്ബ്രം ജസീന്ത ചാല്‍
പട്ടികജാതി: ഒന്ന് മാട്ടൂല്‍ നോർത്ത് അതിർത്തി
കണ്ണപുരം ഗ്രാമപഞ്ചായത്ത്:
വനിത: ഒന്ന് അമ്ബലപ്പുറം, രണ്ട് കണ്ണപുരം ടൗണ്‍, മൂന്ന് കണ്ണപുരം സെന്റർ, അഞ്ച് ചുണ്ട, ആറ് കയറ്റീല്‍, 10 തൃക്കോത്ത്, 13 ഇടക്കേപ്പുറം സൗത്ത്, 14 ഇടക്കേപ്പുറം സെന്റർ
പട്ടികജാതി: ഏഴ് കീഴറ
കല്യാശ്ശേരി ഗ്രാമപഞ്ചായത്ത്:
വനിത: രണ്ട് കെ കണ്ണപുരം, നാല് കരിക്കാട്, അഞ്ച് ചെക്കിക്കുണ്ട്, ആറ് പാറക്കടവ്, എട്ട് മാര്യാംഗലം, 12 മാങ്ങാട്, 13 കല്യാശ്ശേരി, 15 ഇടപ്പള്ളി, 16 കല്ല്യാശ്ശേരി സെൻട്രല്‍, 19 പുത്തരിപ്പുറം
പട്ടികജാതി: മൂന്ന് പാറപ്പുറം
ചെറുകുന്ന് ഗ്രാമപഞ്ചായത്ത്:
വനിത: ഒന്ന് നിടുപുറം, മൂന്ന് കുന്നനങ്ങാട്, നാല് ഒതയമ്മാടം, അഞ്ച് പാടിയില്‍, ഏഴ് കവിണിശ്ശേരി വയല്‍, ഒൻപത് അമ്ബലപ്പുറം, 10 കൊവ്വപ്പുറം
പട്ടികജാതി :12 മുട്ടില്‍
ഏഴോം ഗ്രാമപഞ്ചായത്ത്:
വനിത: അഞ്ച് കൊട്ടില, ആറ് ഓണപ്പറമ്ബ, എട്ട് നരിക്കോട്, 10 കൊട്ടക്കീല്‍, 11 ഏഴോം, 13 ചെങ്ങല്‍, 14 പഴയങ്ങാടി, 15 എരിപുരം
പട്ടികജാതി: ഒന്ന് അടുത്തില
ചിറക്കല്‍ ഗ്രാമപഞ്ചായത്ത്:
വനിത: നാല് പുഴാതി, ആറ് എരുമ്മല്‍ വയല്‍, എട്ട് കാട്ടാമ്ബള്ളി, ഒൻപത് കോട്ടക്കുന്ന്, 10 പുഴാതി അമ്ബലം, 11 ഓണപ്പറമ്ബ്, 13 അരയമ്ബേത്ത്, 17 ചാലുവയല്‍, 18 പുതിതെരു മണ്ഡപം, 21 അലവില്‍ സൗത്ത്, 23 അലവില്‍ നോർത്ത്, 24 പുതിയാപറമ്ബ്
പട്ടികജാതി: അഞ്ച് കീരിയാട്
ചെറുതാഴം ഗ്രാമപഞ്ചായത്ത്:
വനിത: രണ്ട് അറത്തിപറമ്ബ, മൂന്ന് നരിക്കാംവള്ളി, ഏഴ് പെരിയാട്ട്, എട്ട് കുളപ്പുറം, ഒൻപത് മേലതിയടം, 12 മണ്ടൂർ, 13 വയലപ്ര, 17 ചുമടുതാങ്ങി, 18 കക്കോണി, 19 ഏഴിലോട്
പട്ടികജാതി: ആറ് പിലാത്തറ
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് :
വനിത: രണ്ട് എരുവാട്ടി, മൂന്ന് കരിങ്കയം, അഞ്ച് മണാട്ടി, ആറ് ബാലപുരം, 12 ശാന്തിഗിരി, 13 നാടുകാണി, 14 കൂവേരി, 16 തേറണ്ടി, 18 പെരുമളാബാദ്, 19 എടക്കോം
പട്ടികജാതി: എട്ട് മംഗര
പരിയാരം ഗ്രാമപഞ്ചായത്ത് :
വനിത: ഒന്ന് പുളിയൂല്‍, രണ്ട് വായാട്, മൂന്ന് തിരുവട്ടൂർ, അഞ്ച് കുറ്റ്യേരി, ആറ് മാവിച്ചേരി, ഏഴ് ചെറിയൂർ, എട്ട് കാഞ്ഞിരങ്ങാട്, 12 മുക്കുന്ന്, 14 തൊണ്ടന്നൂർ, 15 കോരൻപീടിക, 20 ഇരിങ്ങല്‍
പട്ടികജാതി : 18 മുടിക്കാനം
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് :
വനിത: നാല് ചൊറുക്കള, അഞ്ച് പോക്കുണ്ട്, ആറ് വൈത്തല, ഒൻപത് മുണ്ടേരി, 10 വടക്കാഞ്ചേരി, 12 ചെപ്പനൂല്‍, 13 വരഡൂർ, 16 കണിച്ചാമല്‍, 18 പൂമംഗലം, 19 മഴൂർ
പട്ടികജാതി: 14 മുയ്യം
ചെങ്ങളായി ഗ്രാമപഞ്ചായത്ത് :
വനിത: ഒന്ന് കണ്ണാടിപ്പാറ, മൂന്ന് ചാലില്‍ വയല്‍, 5 കാവിന്മൂല, ഏഴ് അടുക്കം, എട്ട് ചെങ്ങളായി, 10 കോട്ടപ്പറമ്ബ്, 14 തേർളായി, 16 നിടുവാലൂർ, 17 കുണ്ടൂലാട്, 19 പടിഞ്ഞാറേമൂല
പട്ടികജാതി: നാല് മമ്മലത്ത്കരി
ഉദയഗിരി ഗ്രാമപഞ്ചായത്ത് :
വനിത: ഒന്ന് മുതുശ്ശേരി, നാല് ഉദയഗിരി, അഞ്ച് പുല്ലരി, ആറ് ലഡാക്ക്, ഒൻപത് ചീക്കാട്, 11 മണക്കടവ്, 12 മുക്കട, 15 പൂവഞ്ചല്‍
പട്ടിക വർഗ്ഗം: ഏഴ് മമ്ബോയില്‍
നടുവില്‍ ഗ്രാമപഞ്ചായത്ത്:
വനിത: മൂന്ന് വെള്ളാട്, അഞ്ച് പാറ്റക്കളം, ആറ് പാത്തൻപാറ, എട്ട് കനകക്കുന്ന്, ഒൻപത് കൈതളം, 10 പുലിക്കുരുമ്ബ, 11 വേങ്കുന്ന്, 12 മണ്ഡളം, 19 താവുകന്ന്
പട്ടികവർഗ വനിത: ഏഴ് പൊട്ടൻ പ്ലാവ്
പട്ടികവർഗം 20 വായാട്ടുപറമ്ബ്
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്:
വനിത: രണ്ട് കണ്ടോന്താർ, നാല് മൂടേങ്ങ, ഏഴ് ഏര്യം, ഒൻപത് ചെറുവിച്ചേരി, 11 തെക്കേക്കര, 13 മെഡിക്കല്‍ കോളേജ്, 15 ചിറ്റന്നൂർ, 16 പടിഞ്ഞാറേക്കര
പട്ടികജാതി: എട്ട് കണാരംവയല്‍
ആലക്കോട് ഗ്രാമപഞ്ചായത്ത്:
വനിത:
രണ്ട് കൂടപ്രം, മൂന്ന് ചിറ്റടി, നാല് തേർത്തല്ലി, അഞ്ച് രയറോം, ആറ് മൂന്നാംകുന്ന്, ഏഴ് നെടുവോട്, ഒമ്ബത് കുട്ടാപറമ്ബ്, പത്ത് അരങ്ങം, 14-നെല്ലിക്കുന്ന്, 19-നെല്ലിപ്പാറ, 20-മേരിഗിരി
പട്ടികജാതി; എട്ട് പരപ്പ
പട്ടികവർഗ്ഗം: 17-കൂളാമ്ബി
ഇരിക്കൂർ, പാനൂർ, ഇരിട്ടി ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 15നും തലശ്ശേരി, കൂത്തുപറമ്ബ്, പേരാവൂർ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 16നും രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കും. തളിപ്പറമ്ബ്, കൂത്തുപറമ്ബ്, തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, പാനൂർ, ശ്രീകണ്ഠപുരം, ആന്തൂർ നഗരസഭകളിലെ നറുക്കെടുപ്പ് ഒക്ടോബർ 16ന് രാവിലെ 10 മണിക്ക് നടക്കും.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജക മണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18ന് രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലാപഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടക്കും. കണ്ണൂർ കോർപറേഷനിലെ നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 11.30 ന് മാനാഞ്ചിറ ടൗണ്‍ ഹാളില്‍ നടത്തും.
കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുണ്‍, ജില്ല ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
إرسال تعليق