കണ്ണെത്താ ദൂരത്തോളം തകർന്നടിഞ്ഞ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാത്രം. തലചായ്ക്കാനൊരു തണലോ മേല്‍ക്കൂരയോ നാല് ചുമരുകളോ ഇല്ലാത്ത ഒരു ജനത.
കഴിഞ്ഞ രണ്ട് വർഷമായി അർക്ക് മേല്‍ മഴയും വെയിലും തണുപ്പും ഒരുപോലെ പെയ്യുകയാണ്. കേറിക്കിടക്കാനൊരിടമില്ലാത്തതിനാല്‍ മരണം പെയ്യുന്ന ആകാശത്തിന് കീഴെ അവരതെല്ലാം സഹിക്കുകയാണ്.
61 ലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണ് ഗസ്സയിലുള്ളതെന്ന് കഴിഞ്ഞ ദിവസം യു.എൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഗസ്സയിലെ കെട്ടിടങ്ങളുടെ മുക്കാല്‍ ഭാഗവും രണ്ട് വർഷത്തെ വംശഹത്യാ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടതായി യു.എൻ ഏജൻസി മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലാണ് ഗസ്സയിലെ നാശനഷ്ടങ്ങള്‍ ഭൂരിഭാഗവും സംഭവിച്ചത്. വ്യക്തമായി പറഞ്ഞാല്‍ ഏറ്റവുമധികം കെട്ടിടങ്ങള്‍ തകർക്കപ്പെട്ടത് ഇസ്റാഈല്‍ ആക്രമണം ആരംഭിച്ച് ആദ്യത്തെ അഞ്ച് മാസങ്ങളിലാം. യു.എൻ പരിസ്ഥിതി പ്രോഗ്രാം (യു.എൻ.ഇ.പി) നടത്തിയ വിലയിരുത്തലില്‍ ഗാസയിലെ അവശിഷ്ടങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഉണ്ടായതെന്ന് കണ്ടെത്തി.
2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെ, റഫയ്ക്കും ഖാൻ യൂനിസിനും ഇടയില്‍ തെക്കൻ ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. എട്ട് മില്യണ്‍ ടണ്‍ അവശിഷ്ടങ്ങളാണ് ഈ കാലളവില്‍ ഇവിടെ കുമിഞ്ഞ് കൂടികിടക്കുന്നത്. അപകടകരമായ വ്യാവസായിക അവശിഷ്ടങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ വരും. പലപ്രദേശങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
ഗസ്സയിലെ ഏകദേശം 193,000 കെട്ടിടങ്ങള്‍ ഇസ്റാഈല്‍ സൈന്യം നശിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്റർ പ്രോഗ്രാമിന്റെ ഉപഗ്രഹ വിശകലനത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് 2023 ഒക്ടോബർ ഏഴിന് വംശീയാക്രമണം ആരംഭിക്കുന്നതിന് മുമ്ബ് നിലവിലുള്ള കെട്ടിടങ്ങളുടെ ഏകദേശം 78 ശതമാനനവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്നത് കൊടും ശൈത്യമാണെന്ന മുന്നറിയിപ്പുമായി ഉനർവയും രംഗത്തെത്തിയിട്ടുണ്ട്.
Post a Comment