കൊട്ടിയൂർ: മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. കർണാടക വനമേഖലയില്‍ നിന്നടക്കം മലവെള്ളം കുത്തിയൊലിച്ചതോടെ ഏക്കറുകണക്കിന് കൃഷി നശിച്ചു.
കേളകം, കൊട്ടിയൂർ , കണിച്ചാർ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വൻ നാശനഷ്ടമാണ് ഉണ്ടായത്. കണിച്ചാർ പഞ്ചായത്തിലെ മാവടിയില്‍ വാക്കയില്‍ ഫിൻസിന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി മുഴുവനായും ഇടിഞ്ഞ് റോഡിലേക്ക് വീണു.
നെല്ലിക്കുന്നിലെ കാക്കരമറ്റംമല റോഡിന്‍റെ പാർശ്വഭിത്തിയും പൂർണമായും ഇടിഞ്ഞുവീണു. ഏകദേശം 20 മീറ്ററോളം റോഡാണ് ഇടിഞ്ഞുവീണത്. നിലവില്‍ ഈ ഭാഗത്തെ വാഹനയാത്ര ദുഷ്കരമാണ്. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്നതും നിരവധി കുടുംബങ്ങള്‍ ആശ്രയിക്കു ന്നതുമായ റോഡാണ് അപകടാവസ്ഥയിലായത്.
ആറ്റാംചേരി മേഖലയില്‍ വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചു. കണിച്ചാർ പഞ്ചായത്തിലെ തന്നെ പൂളക്കുറ്റി, നെടുംപുറംചാല്‍ തുടങ്ങിയ മേഖലകളിലും വ്യാപകമായി കൃഷി നശിച്ചു. കേളകം കൊട്ടിയൂർ റോഡില്‍ മലയോര ഹൈവേയില്‍ വെളളക്കെട്ട് ഉണ്ടായി.
ചുങ്കക്കുന്ന് മൃഗാശുപത്രിയിലും വെള്ളം കയറി. കണിച്ചാര്‍ ടൗണിന് സമീപം കുണ്ടേരി റോഡിലെ ചെറുപാലത്തിലും വെളളം കയറി. പൊയ്യമലയില്‍ ചെരുവിളപുത്തന്‍പുരയില്‍ ജോസ്‌കുട്ടിയുടെ കിണര്‍ ഇടിഞ്ഞു. കൊട്ടിയൂര്‍ അമ്ബലക്കുന്നില്‍ നെല്ലിരിക്കുംകാലയില്‍ സുനിലിന്‍റെ വീടിന് സമീപമുളള കിണര്‍ ഇടിഞ്ഞു. അതിശക്തമായ മഴയെ തുടര്‍ന്ന് ബാവലി പുഴയിലും ചീങ്കണ്ണിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു.
Post a Comment