Join News @ Iritty Whats App Group

കണ്ണൂർ മാതമംഗലത്ത് രാത്രിയില്‍ രണ്ടു പേരെ വാഹനം ഇടിച്ച്‌ പരിക്കേറ്റ നിലയില്‍ കണ്ടെത്തി; രണ്ടുപേരും മരിച്ചു, അപകടം എങ്ങനെ?, അന്വേഷണം



ണ്ണൂര്‍: മാതമംഗലത്ത് വാഹനം ഇടിച്ച്‌ പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ രണ്ടുപേര്‍ മരിച്ചു. എരമം സ്വദേശികളായ വിജയന്‍, രതീഷ് എന്നിവരാണ് മരിച്ചത്.


ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വാഹനം ഇടിച്ച്‌ പരിക്കേറ്റ നിലയില്‍ ഇരുവരെയും നാട്ടുകാര്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സമീപത്തുനിന്ന് കണ്ടെത്തിയ ശ്രീതള്‍ ചികിത്സയിലാണ്. രണ്ടുപേര്‍ റോഡില്‍ വീണ് കിടക്കുന്നത് കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ അപകടം ഉണ്ടായി എന്നാണ് ശ്രീതള്‍ പറയുന്നത്. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group