ആലക്കോട്: ചെമ്ബന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.
മാനാമ്ബുറത്ത് മാത്യു (70) വാണ് മരിച്ചത്. മതിലില്‍ ഇടിച്ചു തകർന്ന കാറില്‍ നിന്നും നാട്ടുകാർ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
إرسال تعليق