Join News @ Iritty Whats App Group

മട്ടന്നൂരില്‍ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ട്ടന്നൂർ: മട്ടന്നൂരില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേർക്ക് പരിക്ക്. പാലോട്ടുപള്ളി, മരുതായി എന്നിവിടങ്ങളിലായിരുന്നു അപകടം.


മട്ടന്നൂർ-ഇരിട്ടി റോഡില്‍ പാലോട്ടുപള്ളി പെട്രോള്‍ പമ്ബിനു മുന്നില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചും മരുതായില്‍ കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുമായിരുന്നു അപകടം.

അപകടത്തില്‍ കാർ യാത്രികനായ ഒരാള്‍ക്ക് പരിക്കേറ്റു. ഇരിക്കൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികില്‍ നിലത്തുണ്ടായിരുന്ന ഇരുമ്ബ് പൈപ്പില്‍ ഇടിക്കുകയും എതിർ ദിശയിലേക്ക് മാറി റോഡരികിലെ കരിങ്കല്‍ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ ഒരുവശം പൂർണമായും തകർന്നു.

ഇരിട്ടി ഭാഗത്ത് നിന്നു മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാറും മട്ടന്നൂരില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group