Join News @ Iritty Whats App Group

കണ്ണൂർ പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് രണ്ടുപേര്‍ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ചത്. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (40), സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി പി രാജീവന്‍, എം വീണ, ഡ്രൈവര്‍ ആര്‍ കെ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്ത് വെച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ 1 ല്‍ പ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും

Post a Comment

أحدث أقدم
Join Our Whats App Group