Join News @ Iritty Whats App Group

ബാഗ് തുണയായി, പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ചു; രക്ഷകനായി മത്സ്യത്തൊഴിലാളി

ണ്ണൂർ: വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളി. രാവിലെ വളപട്ടണം റെയില്‍വേ പാലത്തില്‍ നിന്നാണ് ഒരാള്‍ പുഴയിലേക്ക് ചാടിയത്.


പുഴയില്‍ ഒഴുകി നീങ്ങുകയായിരുന്ന യുവാവിനെയാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സ്വന്തം വള്ളത്തില്‍ കയറ്റി രക്ഷിച്ചത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു. കണ്ണൂർ അഴീക്കല്‍ കോസ്റ്റല്‍ പോലീസും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

പോലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്ബ് തന്നെ മത്സ്യത്തൊഴിലാളി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പുഴയില്‍ മീൻ പിടിക്കുകയായിരുന്ന ഇദ്ദേഹം, യുവാവ് അപകടത്തില്‍പ്പെട്ടതറിഞ്ഞ് തൻ്റെ ചെറിയ വള്ളവുമായി അടുത്തെത്തി. തുടർന്ന്, ഇയാളെ പുഴയില്‍ നിന്ന് വലിച്ച്‌ വള്ളത്തില്‍ കയറ്റുകയായിരുന്നു.

പുഴയിലേക്ക് ചാടിയപ്പോള്‍ തൻ്റെ കൈവശമുണ്ടായിരുന്ന ബാഗാണ് മുങ്ങിപ്പോകാതെ രക്ഷിച്ചതെന്ന് പിന്നീട് കരയിലെത്തിയ യുവാവ് പോലീസിനോട് പറഞ്ഞു. ബാഗ് വെള്ളത്തില്‍ മുങ്ങാതെ പൊങ്ങിക്കിടന്നതിനാല്‍ അതില്‍ പിടിച്ച്‌ താൻ അപകടത്തില്‍പ്പെടാതെ പിടിച്ചുനിന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.

പോലീസാണ് രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങള്‍ പകർത്തിയത്. പുഴയിലേക്ക് ചാടിയ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്തിനാണ് ഇയാള്‍ പുഴയിലേക്ക് ചാടിയതെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ശക്തമായ അടിയൊഴുക്കും ചുഴികളും ഉള്ള വളപട്ടണം പുഴയുടെ മധ്യഭാഗത്ത് നിന്നാണ് മത്സ്യത്തൊഴിലാളി യുവാവിനെ രക്ഷിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group