Join News @ Iritty Whats App Group

ഷാര്‍ജ വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

ണ്ണൂർ: മുണ്ടേരി സ്വദേശിയായ പ്രവാസി ഷാർജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പടന്നോട്ട് പെട്രോള്‍ പമ്ബിന് സമീപത്തെ റഫീഖ് (62) ആണ് മരിച്ചത്.


ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് വരാനായി ഞായറാഴ്ച രാത്രിയാണ് റഫീഖ് ഷാർജ വിമാനത്താവളത്തില്‍ എത്തിയത്. ബോർഡിംഗ് പാസ് ലഭിച്ചതിനു ശേഷമാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ വിമാനത്താവള ജീവനക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വർഷം ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം തിരികെ അജ്മാനിലേക്ക് പോയത്. ഭാര്യ: ഷാഹിന. മക്കള്‍: ഇസാന, അദ്നാൻ, റംസാന, ഷസിൻ.

Post a Comment

أحدث أقدم
Join Our Whats App Group