ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി വാക്കുതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടു. ആറാലുംമൂട് സ്വദേശി അഖില്‍ അശോക് കുമാർ (28) കൊല്ലപ്പെട്ടത്.
പ്രതി പൊലീസിന്റെ പിടിയിലായെന്ന് വിവരമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി പൗരനുമായുള്ള വാക്കുതർക്കത്തിനിടെ അഖില്‍ കൊല്ലപ്പെട്ടത്. ദമ്മാമിലെ ബാദിയയിലെ സംഭവം. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ സൗദി പൗരനുമായുള്ള സംഘർഷത്തിന് സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
ദമ്മാമിന് സമീപം ഖത്തീഫില്‍ എ.സി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു, ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അഖിലിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്ബാണ് നാട്ടിവേക്ക് പോയത്. റിയാദിന്റെ അഖിലുള്ള സഹോദരൻ ആദർശും ബന്ധുക്കളും ദമ്മാമില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
إرسال تعليق