Join News @ Iritty Whats App Group

കല്യാട്‌ രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തില്‍ ഔഷധസസ്യ നഴ്‌സറി വരുന്നു

ടിയൂര്‍-കല്യാട്‌ പഞ്ചായത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തില്‍ ഔഷധസസ്യ നഴ്‌സറി സ്‌ഥാപിക്കുന്നതിനുള്ള പ്രോജക്‌ട് പ്രപ്പോസലിന്‌ സര്‍ക്കാരിന്റെ അംഗീകാരം.

2025-26 സാമ്ബത്തിക വര്‍ഷത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ള ഒന്നര കോടി രൂപയില്‍ നിന്ന്‌ ആദ്യ വര്‍ഷത്തെ നഴ്‌സറി പദ്ധതിക്കായി 62,60,000 രൂപ വിനിയോഗിക്കാനാണ്‌ അനുമതി ലഭിച്ചിരിക്കുന്നത്‌. കര്‍ഷകര്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മികച്ച നിലവാരമുള്ള നടീല്‍ വസ്‌തുക്കള്‍ ലഭ്യമാക്കുക, ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും ഉത്‌പാദനത്തിനും ഊന്നല്‍ നല്‍കുക, നഴ്‌സറി ഡെവലപ്പര്‍മാര്‍ക്ക്‌ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ നഴ്‌സറിയുടെ ലക്ഷ്യം. അന്താരാഷ്ര്‌ട ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ 200 ഏക്കര്‍ കാമ്ബസില്‍ 12 ഏക്കറണ്‌ ഈ നഴ്‌സറിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക.
ജൈവ-വെര്‍മി കമ്ബോസ്‌റ്റ് യൂണിറ്റുകള്‍, ഔഷധ സസ്യങ്ങളുടെ ജെംപ്ലാസം ശേഖരണം, നഴ്‌സറി തുടങ്ങിയ മൂന്ന്‌ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഈ പദ്ധതി. നഴ്‌സറിയില്‍ പമ്ബ്‌ഹൗസ്‌, സംഭരണ ഷെഡ്‌, പോട്ടിംഗ്‌ ഷെഡ്‌, പ്ര?പ്പഗേഷന്‍ ഹൗസ്‌, ഗ്രീന്‍ഹൗസ്‌, ഷേഡ്‌ ഹൗസ്‌, ഹാര്‍ഡനിംഗ്‌ ഹൗസ്‌ തുടങ്ങിയവ നിര്‍മ്മിക്കും. മഴവെള്ള സംഭരണവും നടപ്പാക്കും. അഞ്ച്‌ വര്‍ഷം കൊണ്ട്‌ 10,00,000 തൈകള്‍ ഉല്‍പാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഓരോ വര്‍ഷവും രണ്ട്‌ ലക്ഷം തൈകള്‍ ഉത്‌പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. വടക്കന്‍ മലബാര്‍ മേഖലയിലെ കണ്ണൂര്‍, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലയിലുള്ള കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പ്രദേശവാസികള്‍ക്ക്‌ നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കും. ഔഷധസസ്യങ്ങള്‍ കൃഷി ചെയ്ുന്നതിലൂടെ കയര്‍ഷകര്‍ക്ക്‌ അധിക വരുമാനം നേടാനാകും. സംസ്‌ഥാന മെഡിസിനല്‍ പ്ലാന്റ്‌ ബോര്‍ഡ്‌ ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

Post a Comment

أحدث أقدم
Join Our Whats App Group