Join News @ Iritty Whats App Group

ആ​ദ്യമായി വയനാട് കാണാൻ സോണിയ ഗാന്ധി; രാഹുലിനൊപ്പം എത്തുന്നത് ഒരു ദിവസത്തെ സ്വകാര്യ സന്ദർശനത്തിന്, നേതാക്കളെ കാണും

കൽപ്പറ്റ:മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ചയാണ് സോണിയാ​ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാ​ഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് പ്രിയങ്ക ​ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. 

Post a Comment

أحدث أقدم
Join Our Whats App Group