Join News @ Iritty Whats App Group

കണ്ടവരുണ്ടോ?കെ ടി ജലീൽ ഒളിച്ചോടിയെന്ന് പി കെ ഫിറോസ്, 'മലയാളം സർവകലാശാല ഭൂമി തട്ടിപ്പിൽ ഇടപെട്ട രേഖകൾ പുറത്ത് വിട്ടത്തോടെ ജലീൽ മുങ്ങി'

മലപ്പുറം:കെ ടി ജലീലിനെതിരെ വീണ്ടും പി കെ ഫിറോസ് രംഗത്ത്.ജലീൽ ഒളിച്ചോടിയെന്നാണ് ഫേസ്ബുക്ക്‌ പോസ്റ്റ്‌.മലയാളം സർവകലാശാല ഭൂമി തട്ടിപ്പിൽ ഇടപെട്ട രേഖകൾ പുറത്ത് വിട്ടത്തോടെ ജലീൽ മുങ്ങി .ജലീലിന് മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്‍റെ പകയും നിരാശയും ആണ്.  പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും എന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കണ്ടവരുണ്ടോ? ഞാൻ ഒരു പത്രസമ്മേളനം നടത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കിൽ പോസ്റ്റിട്ടാൽ മിനുറ്റുകൾക്കുള്ളിൽ മറുപടി നൽകിയിരുന്ന ഒരാളെ ഇന്നലെ മുതൽ കാണാനില്ല. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്. കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ; മുസ്‌ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിൻ്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിൻ്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും. കണ്ടെത്തുന്നവർ ഉടനെ അറിയിക്കുക. മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്’

Post a Comment

أحدث أقدم
Join Our Whats App Group