Join News @ Iritty Whats App Group

26 ലക്ഷത്തിൻ്റെ സ്വര്‍ണം വാങ്ങി വഞ്ചിച്ചു; മട്ടന്നൂരിലെ മൈ ഗോള്‍ഡ് ഉടമകള്‍ക്കെതിരെ കണ്ണൂരിലും കേസെടുത്തു

ണ്ണൂർ: മട്ടന്നൂർ നഗരത്തിലെ മൈ ഗോള്‍ഡ് ഉടമകള്‍ക്കെതിരെ കണ്ണൂരിലും നിക്ഷേപ തട്ടിപ്പിന് കേസെടുത്തു.കണ്ണൂർ ബാങ്ക് റോഡില്‍ പ്രവർത്തിക്കുന്ന സിഗ്നേച്ചർ ജ്വല്‍സ് ഉടമ എടയന്നൂർ തെരൂരിലെ ടി.കെ അബ്ദുല്‍ അസീസിൻ്റെ പരാതിയിലാണ് മട്ടന്നൂരില്‍ പ്രവർത്തിച്ചു വന്ന മൈ ഗോള്‍ഡ് പാർട്ട്ണർമാരായ ഇരിട്ടി മുഴക്കുന്ന് പള്ളിക്കുന്ന് റൗനകില്‍ ഹാജറ, കാക്കയങ്ങാട് ഒറ്റമാവ് വാഫില്‍ വീട്ടില്‍ ഫാസില, മുഴക്കുന്ന് പള്ളിക്കുന്ന് ചാത്തോത്ത് ഹൗസില്‍ തഫ്സീർ, കണ്ടാലറിയാവുന്ന ഹംസ, ഷമീർ, ഫഹദ് എന്നിവർക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തത്.


മൈ ഗോള്‍ഡ് ജ്വല്ലറിയിലേക്ക് 26 ലക്ഷത്തിലധികം രൂപ വില വരുന്ന 253.260 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങള്‍ കൊണ്ടുപോയ ശേഷം പ്രതികള്‍ സ്വർണമോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. അബ്ദുല്‍ അസീസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതി ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.


മൈ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചവരുടെ പരാതിയില്‍ ഉടമകള്‍ക്കെതിരെ നേരത്തെ മട്ടന്നൂർ പോലീസ് കേസെടുത്തിരുന്നു. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് മട്ടന്നൂർ പോലീസ് പറയുന്നത്. പൊലിസ് കേസെടുത്തതിനെ തുടർന്ന് ഉടമകള്‍ ഒളിവിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group