Join News @ Iritty Whats App Group

കുവൈത്തിലെ വിഷമദ്യ ദുരന്തം, മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന, ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്


കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ച പ്രവാസികളില്‍ മലയാളികളും ഉണ്ടെന്ന് സൂചന. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലായി വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.

മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാദേശികമായ നിര്‍മ്മിച്ച മദ്യം കഴിച്ചാണ് 10 പേര്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചിലരുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി 10 പേര്‍ മരണപ്പെട്ടെന്നാണ് വിവരം. മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശികമായി വ്യാജമദ്യം നിർമ്മിച്ചവരെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group