Join News @ Iritty Whats App Group

തലസ്ഥാന നഗരിയിൽ ഇനി സിനിമയുടെ തിരയിളക്കം; താരങ്ങൾ എത്തിത്തുടങ്ങി

തലസ്ഥാന നഗരിയിൽ ഇനി സിനിമയുടെ തിരയിളക്കം; താരങ്ങൾ എത്തിത്തുടങ്ങി


30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ അരങ്ങേറും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

മലയാളിയുടെ ചലച്ചിത്ര സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഐഎഫ്എഫ്കെ വഹിച്ച പങ്ക് ചെറുതല്ല. നിരവധി സംവിധായകരും താരങ്ങളും ടെക്‌നീഷ്യന്മാരുമാണ് മേളയിലൂടെ പല കാലങ്ങളിലായി സിനിമാലോകത്തേക്കെത്തിയത്.

ഓരോ സിനിമകൾക്കും മൂന്ന് പ്രദർശനം വീതമാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മേളയുടെ ആദ്യ ദിവസമായ ഇന്ന് നിരവധി താരങ്ങളാണ് വിവിധ വേദികളിലെത്തിയത്. ഇന്നലെ നടി ലിജോ മോളായിരുന്നു ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങിയത്.

മുപ്പതാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ. 2015ല്‍ അദ്ദേഹത്തിന്റെ വിഖ്യാതചിത്രം ടിംബുക്തു കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

നടൻ സന്തോഷ് കീഴാറ്റൂർ ടാഗോർ തിയേറ്ററിലെത്തി ഐഎഫ്എഫ്കെ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി

നടി സരയു ടാഗോർ തിയേറ്ററിലെത്തി ഐഎഫ്എഫ്കെ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group