കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. മുയ്യം സ്വദേശി ടി വി സുനില്‍ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 നോടെയായിരുന്നു അപകടം നടന്നത്.
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരരമായി പരിക്കേറ്റതിനെ തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ ബാലന്‍-നളിനി ദമ്പതികളുടെ മകനാണ് സുനില്‍. ഭാര്യ: ഗീത, മക്കള്‍: അതുല്‍, അനന്യ.
إرسال تعليق